
തൃശ്ശൂര്‍: തൃശ്ശൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാൽപ്പാറ നല്ലകാത്ത് എസ്റ്റേറ്റിൽ പുഴയിൽ ഇറങ്ങിയ
തലശ്ശേരി സ്വദേശി മുഹമ്മദ് മൻസൂർ(38) ആണ് മരിച്ചത്.
ഉച്ചയ്ക്ക് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുവൈത്തിൽ ജോലി ചെയ്യുന്ന മൻസൂർ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവിടെ.
Read Also: ഓടിക്കൊണ്ടിരിക്കെ കാറിൽ പുക, പിന്നാലെ തീ ആളിപ്പടർന്നു, സംഭവം കോട്ടയത്ത്
നീർപ്പാറ - ബ്രഹ്മമംഗലം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബ്രഹ്മമംഗലം സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ചാക്കോയുടെ കാറാണ് കത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ചാക്കോ പുക ഉയരുന്നതു കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി.
പിന്നാലെ തീ ആളി പടർന്നു. തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിൻ ബോസ്, മേഖലാ സെക്രട്ടറി ശരൺ ദാസ് എന്നിവർ ചേർന്ന് സമീപത്തുള്ള വീട്ടിലെ വീട്ടിലെ കൃഷിക്ക് നനയ്ക്കുന്ന ഓസ് എടുത്ത് തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam