ഒഴുക്കില്‍പ്പെട്ട അമ്മയെ മകന്‍ രക്ഷപ്പെടുത്തി

Web Desk |  
Published : Jul 21, 2018, 11:34 PM ISTUpdated : Oct 02, 2018, 04:20 AM IST
ഒഴുക്കില്‍പ്പെട്ട അമ്മയെ മകന്‍ രക്ഷപ്പെടുത്തി

Synopsis

വെള്ളപ്പൊക്കത്താല്‍ കുത്തൊഴുക്ക് ശക്തമായിരുന്നു. ഓടയ്ക്ക് കുറുകെയുള്ള സ്ലാവില്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു

ഹരിപ്പാട് : ശക്തമായ ഒഴുക്കില്‍ അകപ്പെട്ട അമ്മയെ മകന്‍ രക്ഷപ്പെടുത്തി. വീയപുരം രണ്ടാം വാര്‍ഡില്‍ കറുകത്തകിടിയില്‍ ഷാനവാസിന്റെ ഭാര്യ സൗദാമോളാണ് (40) കഴിഞ്ഞദിവസം രാത്രി 9 മണിക്ക് ഒഴുക്കില്‍പ്പെട്ടത്. കട അടച്ച് വീട്ടിലേക്ക് വരവെ മെയിന്‍ റോഡിനുംവീടിനും ഇടയിലുള്ള ഓടയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. 

വെള്ളപ്പൊക്കത്താല്‍ കുത്തൊഴുക്ക് ശക്തമായിരുന്നു. ഓടയ്ക്ക് കുറുകെയുള്ള സ്ലാവില്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് നദീതീരം വരെയെത്തിയ  അമ്മയെ മകന്‍ കുഞ്ഞിപ്പ (18) തോട്ടില്‍ ചാടിയാണ് രക്ഷപ്പെടുത്തിയത്. ഈ സമയത്ത് പ്രദേശം വൈദ്യുതിയില്ലാത്തതിനാല്‍ ഇരുട്ടിലായിരുന്നു. കയ്യിലുണ്ടായിരുന്ന ടോര്‍ച്ചിന്റെ നേരിയപ്രകാശത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങൾ', ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുന്നതിനെതിരെ ഹരി പത്തനാപുരം
'കണ്ടാൽ മാന്യൻ', ഉടമ കടയ്ക്കുള്ളിലേക്ക് കയറി, ഒരു മിനിറ്റിൽ ബൈക്കുമായി കടന്ന് യുവാവ്, കലഞ്ഞൂരിൽ പട്ടാപ്പകൽ വാഹന മോഷണം