വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും കത്തിയമര്‍ന്നു

Published : Jan 24, 2025, 07:01 PM ISTUpdated : Jan 24, 2025, 07:15 PM IST
വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും കത്തിയമര്‍ന്നു

Synopsis

കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ മകൻ വീടിന് തീയിട്ടു. തൃശൂര്‍ വരവൂരിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. വീട്ടുപകരണങ്ങളും രേഖകളും അടക്കം കത്തി നശിച്ചു.

തൃശൂര്‍:കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ മകൻ വീടിന് തീയിട്ടു. തൃശൂര്‍ വരവൂരിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം.വരവൂർ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്. ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ ബഹളമുണ്ടാക്കാറുള്ള ആളാണ് മകനെന്നാണ് വീട്ടുകാര്‍ പറയുന്നത്.

തീപിടിച്ച് വീട്ടുപകരണങ്ങള്‍ അടക്കം കത്തി നശിച്ചു. വീട്ടിൽ ആളിപടര്‍ന്ന തീ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്‍റെ നോമ്പ് തുറന്നു വിട്ടാണ് തീ കത്തിച്ചത്. തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും കത്തി നശിച്ചു. ഭര്‍ത്താവ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് മകൻ വന്ന് തന്‍റെ തുണി ഉള്‍പ്പെടെ എടുത്ത് കത്തിക്കാൻ നോക്കിയതെന്നും തുടര്‍ന്ന് വീട് കത്തിക്കുകയായിരുന്നുവെന്നും താര പറഞ്ഞു. ഹോളോ ബ്രിക്സും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച വീടിനാണ് തീയിട്ടത്. 

നരഭോജി കടുവക്കായി സർവസന്നാഹവുമായി വനംവകുപ്പ്; പഞ്ചാര കൊല്ലിയിൽ നിരോധനാജ്ഞ,ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു

അപൂർവ ജിബിഎസ് രോഗം അതിവേഗം പടരുന്നു; രോഗിയായ 64 കാരി മരിച്ചു; 67 പേർക്ക് കൂടി രോഗബാധ; പൂനെയിൽ ആശങ്ക

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും