
കൊച്ചി: ബിനാലെ വേദിയിൽ അടിമക്കച്ചവടത്തിന്റെ ചരിത്രം പറഞ്ഞ് ദക്ഷിണാഫ്രിക്കൻ കലാകാരിയായ സ്യൂ വില്യംസൺ. വര്‍ണവിവേചനത്തിനെതിരെ 70 കളില്‍ നടന്ന ആഫ്രിക്കന്‍ കലാകാരന്മാരുടെ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായ സ്യൂ വില്യംസണാണ് കലാസൃഷ്ടിയിലൂടെ അടിമകളുടെ ചരിത്രം ആവിഷ്കരിക്കുന്നത്.
അറ്റ്ലാന്റിക് പാസേജ്. 16-ാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കയില്‍ നിന്ന് അടിമകളെ അമേരിക്കയിലേക്ക് കടത്തിയിരുന്ന കച്ചവടത്തിന് പേര് ഇതായിരുന്നു. മൂന്നു നൂറ്റാണ്ടുകളിലായി 32,000 ത്തോളം അടിമകള് വിൽപ്പന ചരക്കായ ഇരുണ്ട ചരിത്രം കലാസൃഷ്ടിയായപ്പോഴും സ്യു വില്യംസണ് അതേ പേര് തന്നെ ഉപയോഗിച്ചു. ദക്ഷിണാഫ്രിക്കയിലെയും അമേരിക്കയിലെയും കപ്പലുകളിൽ നിന്ന് ലഭിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് 'മെസേജസ് ഫ്രം അറ്റ‌്‌ലാന്റിക് പാസേജ്' എന്ന ഇൻസ്റ്റേലേഷന് സ്യൂ രൂപം നൽകിയത്.
യാത്രാ രേഖകളുള്ള അഞ്ച് കപ്പലുകളുടെ വിവരങ്ങള്‍ തടിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. വലിയ വലകളിൽ നിറച്ച കുപ്പികളിൽ അടിമകളുടെ പേരും. കലാവിഷ്കാരത്തിലൂടെ കറുത്ത വർഗക്കാരെ വേട്ടയാടിപ്പിടിച്ച് കപ്പലുകളിൽ നിറച്ച് തുറമുഖത്തെത്തിച്ച അമേരിക്കൻ ജനതയെ ആണ് സ്യൂ വില്യംസൺ ഓർമ്മിപ്പിക്കുന്നത്. വർണ വിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരപ്പോരാളികളിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ കലാകാരിയായ സ്യു വില്യംസൺ. അടിമക്കച്ചവടത്തിന്റെ ചരിത്രം പറയുന്ന മറ്റൊരു ഇൻസ്റ്റേലേഷൻ കൂടി ബിനാലെയിൽ സ്യൂ വില്യംസൺ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam