
മുംബൈ: ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തന്നി നീങ്ങി. മുംബൈയിലെ ഷിര്‍ദ്ദി വിമാനത്താവളത്തിലാണ് തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായത്. സ്‌പൈസ് ജെറ്റിന്‍റെ ബോയിങ്ങ് 737 വിമാനം ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് ഏതാണ്ട് 50 മീറ്ററോളം മുന്നോട്ടേക്ക് നിരങ്ങി നീങ്ങിയാണ് നിന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ദില്ലിയില്‍ നിന്ന് വിമാനം പുറപ്പെട്ടത്. ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കുള്ളില്‍ വിമാനത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കും. വിമാനത്തിന്‍റെ തുടര്‍ സര്‍വീസുകള്‍ റദ്ദാക്കി. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതോടെ യാത്രക്കാര്‍ക്ക് രണ്ടരമണിക്കൂറോളം വൈകിയാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam