
കാലടി: എംസി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ജൂലൈ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ രാത്രി 10:00 മണി മുതൽ രാവിലെ 06:00 മണി വരെയാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
ഈ സമയങ്ങളിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. യാത്രാതടസ്സം ഒഴിവാക്കാൻ പൊതുജനങ്ങൾ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ബദൽ യാത്രാമാർഗ്ഗങ്ങൾ
അങ്കമാലി - പെരുമ്പാവൂർ റൂട്ട്:
അങ്കമാലി ഭാഗത്തുനിന്ന് എംസി റോഡ് വഴി പോകേണ്ട കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ആലുവ വഴി തിരിഞ്ഞ് പെരുമ്പാവൂരിലെത്തി യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.
കോതമംഗലം ഭാഗത്തേക്ക് പോകുന്നവർ:
അങ്കമാലി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ - കോടനാട് പാലം കടന്ന് കുറപ്പമ്പടി വഴി പോകേണ്ടതാണ്.
എയർപോർട്ടിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ:
മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലാം ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലാം - പാനൂർക്കടവ് - ശ്രീമൂലനഗരം - കാഞ്ഞൂർ വഴി എയർപോർട്ടിൽ പ്രവേശിക്കേണ്ടതാണ്. രാത്രികാലങ്ങളിൽ ഈ വഴി യാത്ര ചെയ്യുന്നവർ നിർദ്ദേശിച്ചിരിക്കുന്ന ബദൽ റോഡുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam