
ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി ആലപ്പുഴയില്‍ അറസ്റ്റിലായി. 2015ൽ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു്പീഡിപ്പിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് പിടിയിലായത്. പീഡനക്കേസിൽ അറസ്റ്റിലായിരുന്ന വിജു ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാകുവാൻ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രതി ഹാജരാകാതിരുന്നതിനാൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ് പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെൺമണി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് ലാൽ വി, വി ജയരാജ് എന്നിവർ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പുതിയ ഫോൺ നമ്പർ ലഭിച്ചതാണ് വഴിത്തിരിവായത്.
തുടർന്ന് പ്രതി കോട്ടയം മണർകാട് ഉണ്ടന്ന് മനസിലാക്കി മണർകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീർ(26) നെയാണ് പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
സംഭവത്തെകുറിച്ച് പരാതി ലഭിച്ചു കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ഇയാളെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു.
ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam