ഇന്ന് വൈകീട്ട്‌ ആറ് മണിയോടെ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു.

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത്‌ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ്‌ വീണ്‌ മരിച്ചു. തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്‍റെ മകൻ അരുൺ ആണ്‌ മരണപ്പെട്ടത്. 18 വയസായിരുന്നു. ഇന്ന് വൈകീട്ട്‌ ആറ് മണിയോടെ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു.

കഴിഞ്ഞ ദിവസം മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എവിമനോജ് കുമാർ (52) ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 

പതിയിരിക്കുന്ന അപകടങ്ങള്‍, നിഗൂഢത; അനാക്കോണ്ടയും പിരാനയും വരെ, ഇന്ത്യയുടെ ഇരട്ടി വിസ്‌തൃതിയുള്ള ആമസോണ്‍

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player