92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രെത്യേക സ്‌ക്വാഡ് രൂപീകരിച്ചു

Published : Aug 31, 2026, 07:34 PM IST
mobile phone

Synopsis

നാദാപുരത്തെ മൊബൈല്‍ ഷോറൂമില്‍ നിന്ന് 92 ഐഫോണുകളും പണവും കവര്‍ന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് ഫോണുകള്‍ എത്തിച്ചതിന് പിന്നാലെ നടന്ന മോഷണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

കോഴിക്കോട്: നാദാപുരത്ത് മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ പ്രെത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നാദാപുരം ഡിവൈ.എസ്.പി പി.പി.എം മനോജിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ഏഴംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കടയുടെ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് ലഭിക്കുന്ന വിവരം. മോഷണം നടന്ന കടയുടെ സമീപത്ത് ബൈക്കില്‍ കറങ്ങിത്തിരിഞ്ഞ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ബൈക്കിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ സ്റ്റോര്‍ എന്ന കടയുടെ ഷട്ടര്‍ തകര്‍ത്ത് 92 ഐ ഫോണുകളും 60,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന സിസിടിവി കാമറകള്‍ തിരിച്ചുവച്ചാണ് മോഷണം നടത്തിയത്. എന്നാല്‍ തകരാറിലായ കാമറകള്‍ അതേപടി വച്ചത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് പുതിയ ഫോണുകള്‍ സ്‌റ്റോക്ക് ഇറക്കിയതിന്റെ പിറ്റേ ദിവസം തന്നെ മോഷണം നടന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പോലീസ് സ്‌റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്തിലുള്ള കടയിലാണ് വന്‍ കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് ഉടമക്ക് സംഭവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവരം നല്‍കിയത് ജിംനേഷ്യത്തില്‍ ഉണ്ടായിരുന്നവര്‍; കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയിലായി
കള്ളക്കടൽ; സെപ്റ്റംബർ 4 വരെ മത്സ്യബന്ധനത്തിന് വിലക്ക്, നാളെ തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ സാധ്യത