ആലുവയിലെ സ്പിരിറ്റ് ശേഖരം ഒളിപ്പിച്ചത് രഹസ്യഭൂഗർഭ അറയില്‍, കച്ചവടം പെയിന്റ് നിര്‍മാണ കമ്പനി കേന്ദ്രീകരിച്ച്

Published : Mar 31, 2022, 06:54 AM ISTUpdated : Mar 31, 2022, 06:56 AM IST
ആലുവയിലെ സ്പിരിറ്റ് ശേഖരം ഒളിപ്പിച്ചത് രഹസ്യഭൂഗർഭ അറയില്‍, കച്ചവടം പെയിന്റ് നിര്‍മാണ കമ്പനി കേന്ദ്രീകരിച്ച്

Synopsis

എടയാര്‍ വ്യവസായ മേഖലയിലാണ് പെയിന്‍റ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ചിരുന്നു

കൊച്ചി: ആലുവ എടയാറില്‍  നിന്ന് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത് പെയിന്റ് നിര്‍മാണ കമ്പനിയിലെ രഹസ്യഭൂഗ‍‍ർഭ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിൽ. 8000 ലിറ്ററിലേറെ സ്പിരിറ്റാണ് എക്സൈസ് സംഘം ഇന്നലെ അര്‍ധരാത്രിയോടെ പിടിച്ചത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

എടയാര്‍ വ്യവസായ മേഖലയിലാണ് പെയിന്‍റ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥനാത്തില്‍ നിരീക്ഷണം നടത്തി വരവേ ,ആലുവ ദേശീയപാതയില്‍ ഇന്നലെ രാത്രി രണ്ട് പേരെ പിടികൂടി.

ഇവരടെ വാഹനത്തില്‍നിന്ന് സ്പിരിറ്റ് കന്നാസുകള്‍ കണ്ടെടുത്തു. എടയാറിലെ കമ്പനിയിൽ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികല്‍ മൊഴി ന ല്‍കി. തുടര്‍ന്ന് പ്രതികളെയും കൊണ്ട് കമ്പനിയിലെത്തുകയായിരന്നു. കമ്പനിയുടെ മുറ്റത്ത് രഹസ്യ ഭൂഗര്ഭ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എണ്ണായിരം ലിറ്ററിലേറെ സ്പിരിറ്റ് കണ്ടടുത്തു

രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരാണ് പിടിയിലായത്. ഏജന്‍റുമാരുടെ ബിസിനസ് പങ്കാളികളുമാണിവര്‍. കുര്യന്‍ എന്നയാളാണ് കമ്പനി ഉടമ. മധ്യകേരളത്തിലെ വിവിധ ഇടങ്ങളിൽ മാസങ്ങളായി ഇവര്‍ സ്പിരിറ്റ് വില്‍പ്പന നടത്തിവരികയായിരുന്നു. കമ്പനിയില്‍ രണ്ട് തൊഴിലാളികള്‍ മാത്രമാണുള്ളത്. പെയിന്‍റ് ബിസിനസ് എന്ന പേരില്‍ സ്പിരിറ്റ് കച്ചവടമാണ് ഇവിടെ പ്രധാനമായും നടന്നുവന്നതെന്നാണ് വിവരം. കുര്യൻ ഒളിവിലാണ്.ഇയാള്‍ക്കായി തെരച്ചിൽ തുടരുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കുംതളിക പ്രദര്‍ശനം, ഇതിവിടെ പറ്റില്ലെന്ന് യാത്രക്കാരി, വേണമെന്ന് മറ്റുചിലര്‍, ടിവി ഓഫ് ചെയ്തു
മല കയറുന്നതിനിടെ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു