
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വയസ്സുക്കാരനെ കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് (Police) കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയൽവാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രയിലാണ് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹർ ഹാം എന്ന ഏഴ് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പെട്ടന്ന് തന്നെ വീട്ടുകാര്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പരാതി കിട്ടിയ ഉടൻ തന്നെ വളാഞ്ചേരി പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസ് അന്വേഷണം ആരംഭിച്ചതാണ് കുട്ടിയ 12 മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്താൻ സഹായിച്ചത്. കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തെ താമസക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷിനാസാണ് കുട്ടിയ തട്ടിക്കൊണ്ടുപോയത്. സ്വഭാവദൂഷ്യത്തെ തുടർന്ന് 19 കാരനായ ഷിനാസിനെ ഫ്ലാറ്റിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന വിരോധത്തിലാണ് ഷിനാസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
ഈ യുവാവ് സംഭവ ദിവസം ഫ്ലാറ്റിൽ എത്തിയതായി അപ്പാർട്ട്മെന്റിലെ താമസക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതിയെ കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തതിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാവൂയെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി മൂന്നാക്കലിലെ അഫീല നവാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മുഹമ്മദ് ഹർഹാം.
17 വയസുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍
പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്. പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക വിവാഹം ചെയ്തത്. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
മാര്‍ച്ച് അഞ്ചാം തിയതി സ്കൂളിലേക്ക് പോയ മകനെ കാണാതെ പോയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാര്‍ച്ച് 11ാണ് തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു. തുടര്‍ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നത് വിശദമാവുന്നത്.
സ്കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam