
ആറ്റിങ്ങല്‍: ക്രിക്കറ്റ് ബാറ്റ് ശരിയായി വീശാത്തതിന് കായികാധ്യാപകന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ കായിക പരിശീലകനായ വക്കം വെണ്‍മനക്കകത്ത് വീട്ടില്‍ രാമഭദ്രനാണ് കുട്ടിയെ അടിച്ചത്. ഇയാളെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെ കുട്ടികള്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. ചെകിട്ടത്തടിച്ചതോടെ സ്കൂളധികൃതര്‍ കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി. ഇതേ തുടര്‍ന്ന് കുട്ടിയെ വലിയകുന്ന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കായികാധ്യാപകനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു
നഗരസഭയുടെ പ്രത്യേക പദ്ധതിപ്രകാരം തെരഞ്ഞെടുത്ത സ്കൂളുകളില്‍ നടത്തുന്ന കായിക പരിശീലനത്തിന്‍റെ ഭാഗമായാണ് ഡയറ്റ് സ്കൂളിലും പരിശീലനം നടത്തുന്നത്. പരിശീലനം നടക്കുന്ന സമയം മറ്റ് അധ്യാപകരും സ്ഥലത്തുണ്ടായിരുന്നെന്നും അബദ്ധം പറ്റിയതാണെന്നും ഹെഡ്മാസ്റ്ററിന്‍റെ ചുമതല വഹിക്കുന്ന അധ്യാപകന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam