എടക്കര: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു. മലപ്പുറം എടക്കരയിലാണ് സംഭവം. ചാലിയാര്‍ പെരുമ്പടവം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്‍റെ മകള്‍ ഷീബ(25)യാണ് മരിച്ചത്.  മാര്‍ച്ച് 30നായിരുന്നു ഷീബയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 

ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ എടക്കര വില്ലേജ് ഓഫീസിന് സമീപം ജോലി ചെയ്യുന്ന വീട്ടില്‍ വെച്ചായിരുന്നു ഷീബയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നതിടെയാണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ശാരദ. അഞ്ജു, സുഭാഷ്, സുബീഷ്, ബിനീഷ് എന്നിവരാണ് സഹോദരങ്ങള്‍.

Read More: നിലമ്പൂരില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി