ഇടുക്കിയില്‍ രേഖകളില്ലാതെ കാറില്‍ കടത്തിയ 22.5 ലക്ഷം രൂപ പിടികൂടി; രണ്ട് പേര്‍ പിടിയില്‍

Web Desk   | Asianet News
Published : Jan 16, 2020, 06:44 AM IST
ഇടുക്കിയില്‍ രേഖകളില്ലാതെ കാറില്‍ കടത്തിയ 22.5 ലക്ഷം രൂപ പിടികൂടി; രണ്ട് പേര്‍ പിടിയില്‍

Synopsis

വാഹനത്തിലുണ്ടായിരുന്ന രാമക്കൽമേട് കരയിൽ കരുവേലിൽ രമേഷ് കരുണാകരൻ (36), സീതത്തോട് കരയിൽ അരീക്കത്തറയിൽ മോഹൻദാസ് നാരായണൻ (52) എന്നിവരെയും തുകയും വാഹനവും കസ്റ്റഡിയിലെടുത്തു.

ഇടുക്കി: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുപത്തിരണ്ടര ലക്ഷം രൂപ പിടികൂടി. ഇടുക്കി - നേര്യമംഗലം റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ വാഹനപരിശോധനയിൽ KL-69-A-8221 ഫീയറ്റ് കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 22,50000 (ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം) രൂപ കണ്ടെടുത്തു. 

വാഹനത്തിലുണ്ടായിരുന്ന രാമക്കൽമേട് കരയിൽ കരുവേലിൽ രമേഷ് കരുണാകരൻ (36), സീതത്തോട് കരയിൽ അരീക്കത്തറയിൽ മോഹൻദാസ് നാരായണൻ (52) എന്നിവരെയും തുകയും വാഹനവും കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി കരിമണൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ പി എ സുരേഷ്ബാബു, ഗ്രേഡ് പി ഒ സൈജുമോൻ ജേക്കബ്,സിവിൽ എക്സൈസ് ഓഫീസർമാരായ, മീരാൻ കെ എസ്, മാനുവൽ എൻ ജെ, സച്ചു ശശി, ശരത് എസ് പി എന്നിവരും പങ്കെടുത്തു.

PREV
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം