
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന ആൾ മരിച്ചു. മണ്ണാറശ്ശാല വലിയപറമ്പിൽ വടക്കതിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ ബഷീർ (55) മരിച്ചത്.
ചൊവാഴ്ച ഉച്ചയോടെ ദേശീയ പാതയിൽ നാരകത്ര ജങ്ഷന് വടക്ക് വശത്ത് വഴിയോര കച്ചവട സ്ഥാപനത്തിന് മുന്നിൽ നിൽക്കുകയായിരുന്ന ബഷീറിനെ ഹരിപ്പാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിൽ വേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു. ഇന്ന് വൈകുന്നേരം ആറ് മണിയോടെ മരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam