ശ്രീജിത് ആത്മഹത്യ ചെയ്തതല്ലെന്ന് അമ്മ, മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലിസിൽ പരാതി നൽകി

Published : Mar 02, 2021, 10:22 PM IST
ശ്രീജിത് ആത്മഹത്യ ചെയ്തതല്ലെന്ന് അമ്മ,  മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലിസിൽ പരാതി നൽകി

Synopsis

കുടുംബവഴക്കിനെ തുടർന്നു സ്വന്തം വീട്ടിൽ പോയിരുന്ന ഭാര്യ ശ്രീജ തിരിച്ചെത്തിയപ്പോൾ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആലപ്പുഴ: മാവേലിക്കരയിൽ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു അമ്മ പൊലിസിൽ പരാതി നൽകി. പന്തളം കുളനട കൈപ്പുഴ ഉഷാലയത്തിൽ ശ്രീദേവി നായർ ആണ് മകൻ ശ്രീജിത്, കണ്ടിയൂരിലുള്ള വാടക വീട്ടിൽ മരിച്ചത് സംബന്ധിച്ച് പരാതി നൽകിയത്. കുടുംബവഴക്കിനെ തുടർന്നു സ്വന്തം വീട്ടിൽ പോയിരുന്ന ഭാര്യ ശ്രീജ തിരിച്ചെത്തിയപ്പോൾ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ശ്രീജയുടെ ബന്ധുവിന്റെ ഭീഷണി മൂലമാണ് ശ്രീജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ പരാതി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ