തെന്നല പോക്സോ കേസ്; ഡിഎന്‍എ ഫലം നെഗറ്റീവായിട്ടും ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകില്ലെന്ന് പൊലീസ്

By Web TeamFirst Published Aug 31, 2021, 11:18 AM IST
Highlights

ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായതോടെ ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍  തെളിഞ്ഞിട്ടുള്ളൂ.പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ്  പോക്സോ കേസില്‍ ഇപ്പോഴും പ്രതി തന്നെയാണ്

മലപ്പുറം തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ്  അന്വേഷണം ഉര്‍ജ്ജിതമാക്കി. പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി.എൻ.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ തെന്നല സ്വദേശിയായ ശ്രീനാഥിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്  ഈ യുവാവിന്‍റെ അറസ്റ്റോടെ  അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു. തുടക്കം മുതല്‍  ശ്രീനാഥ്  കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ്  അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്.പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡി.എൻ.എ പരിശോധനാ ഫലം നെഗറ്റീവായതോടെ പെൺകുട്ടി ഇതുവരെ നല്‍കിയ   മൊഴിമാത്രം കണക്കിലെടുത്തു ശ്രീനാഥിനെ മാത്രം പ്രതിയാക്കിയ  പൊലീസ് വെട്ടിലായി.

'36 ദിവസത്തെ മനഃസമാധാനക്കേടിന് സമാധാനം പറയിപ്പിക്കും'; പൊലീസിനെതിരെ നിയമ നടപടിക്ക് ശ്രീനാഥ്

ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായതോടെ ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍  തെളിഞ്ഞിട്ടുള്ളൂ.പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ്  പോക്സോ കേസില്‍ ഇപ്പോഴും പ്രതി തന്നെയാണ്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും  പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും ശ്രീനാഥിന്‍റെ പേര് മാത്രമേ പെൺകുട്ടി പറഞ്ഞിട്ടുള്ളൂവെന്നുമാണ് പൊലീസ് വിശദീകരണം. പെൺകുട്ടിക്ക് കൗൺസിലിംഗ് അടക്കം നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ തിരൂരങ്ങാടി പൊലീസ്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!