എ പ്ലസ് ലഭിക്കുമോയെന്ന ആശങ്കയെന്ന് കുറിപ്പ്; പത്താംക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ചനിലയിൽ

Published : Sep 08, 2026, 03:55 PM IST
aroor school student suicide

Synopsis

ഓണപ്പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെ, വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമോ എന്ന ആശങ്കയാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പൊലീസ് അറിയിച്ചു. എന്നാൽ, മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അരൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ (15) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കുമ്പളങ്ങി ഒഎൽഎഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

ഓണപ്പരീക്ഷയുടെ ഫലം വന്നതിന് പിന്നാലെ, വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമോ എന്ന ആശങ്കയാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പൊലീസ് അറിയിച്ചു. എന്നാൽ, മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അരൂക്കുറ്റി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സെലീന. സഹോദരി: മുനീറ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആയിഷയും ഫാലിയയും ഒരാഗ്രഹം പറഞ്ഞു, അപ്പോ തന്നെ സാധിച്ചു കൊടുത്ത് തിരൂര്‍ പൊലീസ്
ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ്, ആകെ 13 കേസുകൾ; ഗൂഗിൾ പേ തുമ്പായി, പ്രതി പിടിയിൽ