പത്താംക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : May 23, 2020, 06:45 PM IST
പത്താംക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

താമരശ്ശേരി ഗവ.ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ ആണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കുന്ന ഇന്‍റസ്ട്രിയല്‍ ജോലിക്കാരനായ എ.ഡി. അനിൽകുമാറിന്‍റെ മകൻ അഭിലാഷിനെ (16) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ.ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ് അഭിലാഷ്. 

മാതാവ്: ബബിത, സഹോദരങ്ങൾ: ആകാശ്, ആദർശ്. മൃതദേഹം തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരമാണ് വീട്ടിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തുന്നത്.

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍