
ഹരിപ്പാട്: താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. താമല്ലാക്കൽ കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി (21) ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ശ്രീകുമാർ, ഷൈജ, എ എസ്ഐ പ്രിയ, സി പി ഒ മാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
മനുഷ്യ-മൃഗ സംഘർഷം: വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്: ജില്ലാ കളക്ടർക്ക് പണം കൈമാറും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam