സർക്കാർ ആശു പത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും: മന്ത്രി കെ മുരളീധരൻ

Published : Sep 18, 2026, 03:21 PM IST
k muraleedharan

Synopsis

കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിൽ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റര്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്നും റോബോട്ടിക് ചികിത്സയും വെർച്വൽ ഓട്ടോപ്സിയും കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കോട്ടയം: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്താഴ്ച ചർച്ച നടത്തും. സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്.

റോബോട്ടിക് ചികിത്സ അടക്കമുള്ളവ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെര്‍ച്വല്‍ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഹെൽത്ത് ഗ്രാൻ്റിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിൻ സെന്‍ററായ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ നിർമ്മിച്ചിരിക്കുന്നത്. പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ കേന്ദ്രം സഹായകരമാകും.

ഒപി സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗർഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ,സൗജന്യ മരുന്ന്, സൗജന്യ ലാബ് ഡയഗ്നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം, വയോജനങ്ങൾക്ക് സ്വാന്ത്വന പരിചരണം, മാനസിക ആരോഗ്യം,സാംക്രമിക - സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവൽക്കരണ ക്ലാസുകൾ, ഇ- സഞ്ജീവനി , ടെലി കൺസൽട്ടേഷൻ, വിഷയാധിഷ്ഠിത ക്ലിനിക്, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ സ്ക്രീനിംഗ് തുടങ്ങിയ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭിക്കും

മണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലാലി സണ്ണി, വൈസ് പ്രസിഡന്‍റ് മണിക്കുട്ടി സന്തോഷ്, കടനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി സാബു, സ്നേഹ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യൂ, ഉഷ രാജു, റിജോ തോമസ്, പി.ഡി. സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, വി.ജി. സോമൻ, തങ്കച്ചൻ കുന്നുംപുറം, എസ്. ജ്യോതിലക്ഷ്മി, കടനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം എസ് . പ്രീത എന്നിവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച, സ്ത്രീകളെ വിവസ്ത്രരരാക്കി