മേൽപ്പാലത്തിനായി സമരം, എംഎൽഎ അടക്കം വേദിയിൽ; തിരുവനന്തപുരത്ത് പ്രതിഷേധ ധര്‍ണ്ണക്കിടെ സ്റ്റേജ് തകര്‍ന്ന് വീണു

By Web TeamFirst Published Jan 24, 2023, 3:55 PM IST
Highlights

എം എല്‍ എ കെ ആന്‍സലര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് സ്റ്റേജ്  തകര്‍ന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ മാവിളക്കടവിലേക്കുളള റോഡില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യവുമായി നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയുടെ സ്റ്റേജാണ് പൊളിഞ്ഞ് വീണത്. സ്റ്റേജിന് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. എം എല്‍ എ കെ ആന്‍സലര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് സ്റ്റേജ്  തകര്‍ന്നത്. അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് ഭാഗ്യമായി. 

അതേസമയം കാസർകോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അജാനൂർ ചിത്താരിയിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു അപകടമുണ്ടായെങ്കിലും എല്ലാവരെയും രക്ഷിക്കാനായി എന്നതാണ്. തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് പേർ കടലിൽ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്താൻ സാധിച്ചു. അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിനായി സംഘം പുറപ്പെട്ടത്. രാവിലെ പതിനൊന്നിന് കരയിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ശ്രീകുറുംബ, വലക്കാർ എന്നീ തോണികളിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ രക്ഷിക്കാനെത്തിയത്. കടലിൽ വീണ എല്ലാവരെയും ഇവർ രക്ഷപ്പെടുത്തി. കരയിൽ എത്തിച്ചവരിൽ ഏഴു മത്സ്യതൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

കടലിൽ മീൻപിടിക്കാൻ പോയ തോണി മറിഞ്ഞ് അപകടം; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു: വീഡിയോ

അതേസമയം കായംകുളത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു എന്നതാണ്. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ ( 27 ) , കാപ്പിൽമേക്ക് സ്വദേശി അഖിൽ ( 22 ) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11 - ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടം നടന്നത്. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണു. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ട്രാൻസ്ഫോർമറിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

click me!