വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണവും; കയ്പമംഗലത്ത് സ്കൂൾ പരിസരത്തുള്ള ഹോട്ടൽ അടപ്പിച്ചു

Published : Jan 22, 2025, 12:38 AM ISTUpdated : Jan 22, 2025, 12:43 AM IST
വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണവും; കയ്പമംഗലത്ത് സ്കൂൾ പരിസരത്തുള്ള ഹോട്ടൽ അടപ്പിച്ചു

Synopsis

ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ

തൃശൂർ: കയ്പമംഗലത്ത് ആരോഗ്യ വകുപ്പ്  അധികൃതർ  ഹോട്ടൽ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയതോടെയാണ് കയ്പമംഗലം ഫിഷറീസ് സ്കൂൾ പരിസരത്തുള്ള ഹോട്ടൽ അടപ്പിച്ചത്.  ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്നാണ് നടപടിയെടുത്തത്.

കയ്പമംഗലം ഗ്രാമപഞ്ചായത്ത് മൂന്നുപീടിക, ഫിഷറീസ് സ്കൂൾ പരിസരം എന്നീ പ്രദേശങ്ങളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ വെച്ച് പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ നിർദേശിച്ചു.

കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം എസ് ബിനോജ്, കെ.വി. രഞ്ജിത്ത്, എ.ഡി. ലദീപ്, മുഹമ്മദ്‌ ബാദുഷ വൈ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്