
പാലക്കാട് : സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും അറസ്റ്റിൽ. പാലക്കാട് നെന്മാറ അയിലൂ൪ സ൪വീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡൻറും സിപിഎം നേതാവുമായ വി.വിജയൻ, മുൻ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്‍, മുൻ ജീവനക്കാരൻ വിത്തനശേരി നടക്കാവ് രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ രേഖകൾ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തൽ. രേഖകൾ വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. 2022 ൽ രജിസ്റ്റ൪ ചെയ്ത കേസിലാണ് അറസ്റ്റ് നടപടി.
കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏര്യാ സെക്രട്ടറിയുണ്ടോ? സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam