അരുമകളാണ് കുട്ടികൾ: ആവേശമുണർത്തി ബാലചലച്ചിത്ര മേള

Published : May 11, 2019, 04:00 PM IST
അരുമകളാണ് കുട്ടികൾ: ആവേശമുണർത്തി ബാലചലച്ചിത്ര മേള

Synopsis

ബാലപാഠങ്ങള്‍, ലഞ്ച് ബ്രേക്ക്, ഹരിതം, മുന്നറിയിപ്പ് തുടങ്ങിയ സിനിമകളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശമുണര്‍ത്തി ബാല ചലച്ചിത്രമേളയുടെ രണ്ടാം ദിനം. നൂറ്റിയൊന്ന് ചോദ്യങ്ങള്‍, ബൈസിക്കിള്‍ തീവ്സ്, ദ അഗ്ലി ഡക്ക്ലിംഗ് എന്നിവയുള്‍പ്പെടെ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. മത്സരവിഭാഗത്തിലെ ആറ് സിനിമകളും പ്രദര്‍ശനത്തിനുണ്ട്.

അരുമകളാണ് കുട്ടികൾ എന്ന സന്ദേശവുമായാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭാവന്‍, ടാഗോര്‍ എന്നീ തിയേറ്ററുകളിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.  അനിമേഷന്‍, സ്വപ്നം, കുടുംബം, സൌഹൃദം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.  റഷ്യന്‍ ചിത്രം ദ അഗ്ലി ടക്ക്ലിംഗ്, വിഖ്യാത  ചിത്രം ബൈസിക്കിള്‍ തീവ്‌സ് എന്നീ ചിത്രങ്ങളാണ് കുട്ടികളെ ആകര്‍ഷിച്ചത്.

ബാലപാഠങ്ങള്‍, ലഞ്ച് ബ്രേക്ക്, ഹരിതം, മുന്നറിയിപ്പ് തുടങ്ങിയ സിനിമകളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമകളുടെ പ്രദര്‍ശനത്തിനൊപ്പം ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്