സംസ്ഥാന ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തുടക്കം

Published : Sep 21, 2019, 09:26 PM IST
സംസ്ഥാന ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തുടക്കം

Synopsis

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള സ്പോർട്സ് കൗൺസിൽ അംഗവുമായ ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

കെ. ഹരിദാസൻ, കെ.വി അബ്ദുൽ മജീദ്, ഏ.കെ മുഹമ്മദ് അഷ്റഫ് , പി.ടി ആസാദ്, എസ്. ശിവ ഷൺമുഖൻ, ബോബി സി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി.യു അലി സ്വാഗതമാശംസിച്ചു. ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ഷഫീഖ് നന്ദി അര്‍പ്പിച്ചു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ