
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമയുടെ കരുത്ത് അളന്നത് തിരുവനന്തപുരത്തെ ലാബിൽ. RWDI എന്ന കാനഡ ആസ്ഥാനമായ കമ്പനിയുടെ കിൻഫ്ര പാർക്കിലെ വിൻഡ് ടണൽ ലാബിലാണ് പ്രതിമയുടെ പരിശോധന നടന്നത്.
ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സർദാർ വല്ലഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള പ്രതിമയുടെ കരുത്താണ് ഈ ലാബില്‍ പരിശോധിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിന് മാസങ്ങൾക്ക് മുന്നേ പരിശോധന നടന്നു. പ്രതിമയുടെ ത്രീമാനരൂപം ഉണ്ടാക്കിയ ശേഷം, കറങ്ങുന്ന പ്രതലത്തിൽ വച്ച് കാറ്റടിച്ചാണ് കരുത്ത് അളക്കുന്നത്. പ്രതിമയുടെ ഓരോ ഭാഗത്തും കാറ്റടിക്കുമ്പോള്‍ എത്രമാത്രം മർദം ഉണ്ടാകുമെന്ന് ആദ്യം കണ്ടെത്തണം. ഇതിനനുസരിച്ചായിരിക്കണം രൂപകൽപ്പന.
120 മീറ്ററിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങൾക്കും പ്രതിമകൾക്കും വിൻഡ് ടണൽ ടെസ്റ്റ് നടത്തണമെന്നാണ് നിബന്ധന. ബുർജ് ഖലീഫ ഉൾപെടെ നിരവധി കെട്ടിടങ്ങളുടെ കരുത്ത് അളന്നത് RWDI കമ്പനിയാണ്. മുംബൈയിൽ വരാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയുടെ കാറ്റിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഇതേ ലാബിൽ തന്നെയാണ് പരിശോധിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam