കണ്ണൂര്‍ ന്യൂമാഹിയിൽ റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി? പരിശോധന തുടരുന്നു

Published : Jun 23, 2024, 04:56 PM ISTUpdated : Jun 23, 2024, 06:04 PM IST
കണ്ണൂര്‍ ന്യൂമാഹിയിൽ റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി? പരിശോധന തുടരുന്നു

Synopsis

പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്

കണ്ണൂര്‍: കണ്ണൂരിൽ സ്റ്റീൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. എന്നാല്‍ ഇത് സ്റ്റീൽ ബോംബ് തന്നെ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പരിശോധന തുടരുകയാണ്.

ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം