വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകർന്നു

Published : Jul 28, 2023, 01:35 PM IST
വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകർന്നു

Synopsis

എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലറുണ്ടായി

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറിഞ്ഞു. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലറുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം.

 

PREV
Read more Articles on
click me!

Recommended Stories

ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്
അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ