5 മിനിറ്റ് ഇടവേളയില്‍ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി; മൂന്ന് പേർ കസ്റ്റഡിയില്‍

Published : Aug 13, 2023, 11:58 PM ISTUpdated : Aug 14, 2023, 12:52 AM IST
5 മിനിറ്റ് ഇടവേളയില്‍ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി; മൂന്ന് പേർ കസ്റ്റഡിയില്‍

Synopsis

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് 7.11 നും 7.16 നുമാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായത്.

കണ്ണൂർ: കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്.

ഇന്ന് വൈകിട്ട് 7.11 നും 7.16 നുമാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി. മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ മൂന്ന് പേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്