
തിരുവനന്തപുരം: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് തലയ്ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഇടപ്പള്ളിയിൽ വച്ചാണ് ചെന്നൈ മെയിലിന് നേരെ കല്ലേറുണ്ടായത്. വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്ന രഞ്ജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. തൊട്ടടുത്ത സ്റ്റേഷനായ ആലുവയിൽ ഇറങ്ങിയ ശേഷം ആർപിഎഫിനെയും കേരള പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആരാണ് കല്ലെറിഞ്ഞത് എന്നതിൽ പൊലീസ് അന്വേഷണം നടക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam