വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്; പുലിയാകാൻ സാധ്യതയെന്ന് വനംവകുപ്പ്

Published : Sep 26, 2025, 03:19 PM IST
wild animal attack

Synopsis

തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.

കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വി​ദ്യാർത്ഥിയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ പുലിയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൈക്കോടതി ഇടപെടൽ, ശിക്ഷാ ഇളവ് അപേക്ഷകളിൽ തീരുമാനം വേഗത്തിൽ വേണം, ജയിലുകളിൽ ജീവപര്യന്തം തടവുകാർ 1,851 പേർ
ജോലിക്ക് വിയറ്റ്നാമിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം, പക്ഷേ എത്തിയത് നേപ്പാളിൽ, 23 ലക്ഷവും തട്ടി, പരാതി