
തിരുവനന്തപുരം: വെഞ്ഞാറമൂട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഇളമ്പ സ്വദേശി മുരളീധരനാണ് മരിച്ചത്. വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായി വാങ്ങിയ സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബ്ബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കൈയിൽ വച്ച് കത്തിച്ച ശേഷം വീട്ടിൽ ഓടി കയറാൻ ആണ് ശ്രമിച്ചു. വീടിൻ്റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു. മുരളീധരൻ തെറിച്ച് വീണ് അപ്പോൾ തന്നെ മരിച്ചു. മുരളീധരന്‍റെ ഭാര്യയും കുട്ടിയും തൊട്ട് മാറി തന്നെ ഉണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കില്ല.
ഇയാള്‍ എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലാണ്. വാമനപുരം പെയ്ക മുക്കിൽ പാറക്വാറി തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam