ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് തുടർക്കഥയാവുന്നു; ഈയാഴ്ച ഏറ് കൊണ്ടത് വന്ദേ ഭാരത് ഉൾപ്പെടെ ഏഴ് ട്രെയിനുകൾക്ക്

Published : Aug 17, 2023, 12:52 PM IST
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് തുടർക്കഥയാവുന്നു; ഈയാഴ്ച ഏറ് കൊണ്ടത് വന്ദേ ഭാരത് ഉൾപ്പെടെ ഏഴ് ട്രെയിനുകൾക്ക്

Synopsis

സംഭവങ്ങളില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും കോഴിക്കോട്ടും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ ഈയാഴ്ച കല്ലേറുണ്ടായി.

കോഴിക്കോട്: ട്രെയിനുകള്‍ക്ക് നേരെയുണ്ടാവുന്ന കല്ലേറുകള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുന്നു. ഈയാഴ്ച നാല് ദിവസങ്ങളിലായി ഏഴ് ട്രെയിനുകള്‍ക്ക് നേരെയാണ് സംസ്ഥാനത്ത് കല്ലേറുണ്ടായത്. സംഭവങ്ങളില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും കോഴിക്കോട്ടും കാസര്‍കോടും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമില്ലെന്നാണ് റെയില്‍വെ സംരക്ഷണ സേനയുടെ വിലയിരുത്തല്‍.

ഏറ്റവുമൊടുവില്‍ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കണ്ണൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. വൈകുന്നേരം 3.45ഓടെ ട്രെയിന്‍ തലശ്ശേരിക്കും മാഹിയ്ക്കും ഇടിയിലൂടെ സഞ്ചരിക്കവെയായിരുന്നു ഏറ്. സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍പിഎഫ് സംഘം പരിശോധന നടത്തിയ ശേഷം പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.

ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ - യശ്വന്ത്പൂര്‍ എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി.  രാത്രി 8.15ഓടെ  കോഴിക്കോടിനും കല്ലായിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറ്. തിങ്കളാഴ്ച കണ്ണപുരത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ വെച്ചും കല്ലേറുണ്ടായി. രാവിലെ 11.20ഓടെ നിസാമുദ്ദീന്‍ - എറണാകുളം തുരന്തോ എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്.

ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. രാത്രി ഏഴ് മണിക്കും 7.30നും ഇടയിലായിരുന്നു ഇവയെല്ലാം. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഓഖ എക്സ്പ്രസിന് നേരെയായിരുന്നു കാസര്‍കോട് അന്ന് ഏറുണ്ടായത്. ടെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കേറ്റില്ല. 

തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന മംഗളുരു - ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും നേരെ ഞായറാഴ്ച കണ്ണൂരില്‍ വെച്ച്  കല്ലേറുണ്ടായി. നേത്രാവതി എക്സ്പ്രസിനേരെ കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ വെച്ചും ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍വെച്ചുമാണ് കല്ലേറുണ്ടായത്.   കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി. ഈ സംഭവങ്ങളിൽ മൂന്നു പേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂ‍ചന.   

Read also: മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ വൈരാഗ്യം; പിതാവിനെ വീട്ടില്‍ കയറി വെട്ടി യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്