ചങ്ങനാശ്ശേരിയുടെ കാത്തിരിപ്പിന് വിരാമം; ഒടുവിൽ ജനശതാബ്ദിയ്ക്ക് സ്റ്റോപ്പ്, ഫ്ലാഗ് ഓഫ് നാളെ

Published : Oct 08, 2025, 06:22 PM IST
Train, Travel

Synopsis

തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.

ചങ്ങനാശ്ശേരി: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിൻ്റെ ഫ്ലാ​ഗ് ഓഫ് 2025 ഒക്ടോബർ 09 ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03ന് എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും. തുടർന്ന് കേന്ദ്ര സഹമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോസ് കെ മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

70-ാമത് റെയിൽവേ വാരാഘോഷം; പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ 

ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്‌സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി.

തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ശ്രീ വൈ. സെൽവിൻ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ ശ്രീമതി മീര വിജയ രാജ്, സീനിയർ ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയർ ശ്രീ കെ.പി. രഞ്ജിത്ത്, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ. ലിവിന നരേന്ദ്രൻ എന്നിവരും ഡിവിഷണൽ റെയിൽവേ മാനേജർക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം ഡിവിഷനിലെ 2 ഓഫീസർമാർ ഉൾപ്പെടെയുള്ള 15 ജീവനക്കാരെ 2024–25 കാലയളവിലെ സ്തുത്യർഹവും പ്രശംസനീയവുമായ പ്രവർത്തനങ്ങൾക്ക് വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം നൽകി ആദരിച്ചു.

ചെന്നൈയിലെ ഐസിഎഫിലെ ഡോ. ബി.ആർ. അംബേദ്കർ ഹാളിൽ നടന്ന പരിപാടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ശ്രീ ആർ. എൻ. സിംഗ് മുഖ്യാതിഥിയായി. ഇന്ത്യൻ റെയിൽവേയുടെ വളർച്ചയ്ക്കും കാര്യക്ഷമതയ്ക്കും നൽകിയ മികച്ച സംഭാവനകൾക്ക് ശ്രീ ആർ. എൻ. സിംഗ് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു. പ്രോജക്ട് കമ്മീഷൻ ചെയ്യൽ, അടിസ്ഥാന സൗകര്യ നവീകരണം, മെച്ചപ്പെട്ട സെക്ഷണൽ വേഗത, ആധുനിക കോച്ചുകളുടെ അവതരണം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളും ഓൺ-ബോർഡ് സേവനങ്ങളും ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവേയുടെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

2024–25 കാലയളവിലെ ദക്ഷിണ റെയിൽവേയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. സതേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എഞ്ചിനീയറും അഡീഷണൽ ജനറൽ മാനേജരുമായ (ഐ/സി) ശ്രീ മഹേഷ്, പ്രിൻസിപ്പൽ ചീഫ് പേഴ്‌സണൽ ഓഫീസർ ശ്രീ ഹരികൃഷ്ണൻ, മറ്റ് പ്രിൻസിപ്പൽ വകുപ്പ് മേധാവികൾ, ആറ് ഡിവിഷനുകളിലെയും ഡിവിഷണൽ റെയിൽവേ മാനേജർമാർ, നിരവധി ഉദ്യോഗസ്ഥർ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി