അയൽവാസിയുടെ വീട്ടിൽ കയറി കോടാലി കൊണ്ട് വെട്ടി, കല്ലെടുത്ത് തലയ്ക്കടിച്ചു; ഒടുവിൽ കീഴ്പ്പെടുത്തിയത് പൊലീസ്

Published : Apr 08, 2025, 07:44 PM IST
അയൽവാസിയുടെ വീട്ടിൽ കയറി കോടാലി കൊണ്ട് വെട്ടി, കല്ലെടുത്ത് തലയ്ക്കടിച്ചു; ഒടുവിൽ കീഴ്പ്പെടുത്തിയത് പൊലീസ്

Synopsis

പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചാണ് ബാലനെ കീഴ്പ്പെടുത്തിയത്. 

കല്‍പ്പറ്റ: വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനെയാണ് (55) സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. 

അയല്‍വാസിയായ വയോധികന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബാലൻ കോടാലി കൊണ്ട് കാലിന് വെട്ടുകയായിരുന്നു. ശേഷം കഴുത്തിനു നേരെ കോടാലി വീശിയപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ വയോധികന്‍ പൊലീസിനോട് പറഞ്ഞു. ശേഷം മുറ്റത്തു കിടന്ന കല്ലു കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. നാട്ടുകാര്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി. ബലം പ്രയോഗിച്ചാണ് പോലീസ് സംഘം ബാലനെ കീഴടക്കിയത്. വെള്ളമുണ്ട പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.കെ മിനിമോളുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

Read also:  ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; അപകടം ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുംമുമ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു