ലക്ഷ്യം വയോധികർ, അടുത്തുകൂടും, സ്നേഹത്തോടെ പെരുമാറും; തന്ത്രപരമായി സ്വർണം കവർന്ന് കടന്നുകളയും, തൊപ്പി യൂസഫ് പിടിയിൽ

Published : Aug 09, 2025, 10:50 AM IST
Thoppi Yousuf arrest

Synopsis

സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകളിൽ പ്രതിയായ യൂസഫ്, വൃദ്ധരെ ലക്ഷ്യം വച്ചു മോഷണം നടത്തുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയാണ്.

തിരുവനന്തപുരം: വയോധികയുടെ മാല കവർന്ന കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൽ ലീലാമ്മയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്ന കേസിലാണ് അറസ്റ്റ്. തൃശൂർ ഒരുമനയൂർ തങ്ങൾപടിപട്ടത്ത് വീട്ടിൽ തൊപ്പി യൂസഫ് (45) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകൾ ഇയാളുടെ പേരിലുണ്ട്. കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമാണ് യൂസഫെന്ന് പൊലീസ് പറഞ്ഞു.

പകൽസമയം ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് തിരക്കുള്ള ജംഗ്ഷനുകളിലും കറങ്ങി നടന്ന് വൃദ്ധരായ സ്വർണാഭരണം ധരിച്ച ആളുകളെ കണ്ടെത്തി വിശ്വാസം ആർജിച്ച് അവരെ കവർച്ച ചെയ്യുകയാണ് യൂസഫിന്റെ രീതി. തിരുവനന്തപുരത്ത് നിന്നും മോഷ്ടിച്ച് ലഭിച്ച പണവുമായി എറണാകുളത്തേക്ക് കടന്ന ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് വൈറ്റിലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപ്പെട്ട പ്രതി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

ബാങ്കിൽ വാർദ്ധക്യ പെൻഷൻ വാങ്ങാൻ പോകുന്നതിനിടെയാണ് വെഞ്ഞാറമൂട് സ്വദേശി ലീലയുടെ മാല കവർന്നത്. മകളുടെ സുഹൃത്ത് എന്ന് പറഞ്ഞ് ഇയാൾ ലീലയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബത്തിന് ലോണുണ്ടെന്ന് മനസിലാക്കിയ ഇയാൾ മകളെ വിളിക്കുന്നതായി അഭിനയിച്ചു. മകളോട് ലോൺ ക്ലോസ് ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞു. പിന്നാലെ വയോധികയുടെ മാല കൈക്കലാക്കി കടക്കുകയായിരുന്നു. പഴവങ്ങാടിയിലെ ജ്വല്ലറിയിലാണ് ഇയാൾ മാല വിറ്റത്. ഒന്നര ലക്ഷം കിട്ടിയതോടെ ​ ന​ഗരത്തിലെ ഹോട്ടലിൽ താമസം തുടങ്ങി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഇവിടെ നിന്നും മുങ്ങി. പിന്തുടർന്നെത്തിയ പൊലീസ് വൈറ്റിലയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. വർഷങ്ങളായി സംസ്ഥാനത്തുനീളം ഇതേ രീതിയിൽ ഇയാൾ നിരവധി മോഷണം നടത്തുന്നുണ്ട്. മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോ​ഗിച്ചിരുന്നത്. ഇരുപതാം വയസ് മുതൽ മോഷണം നടത്തുന്ന ഇയാൾ കേരളത്തിലെ ഒട്ടുമിക്ക ജയിലുകളിലും കിടന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം