മൂന്നാറിലെ സ്ട്രോബറിത്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു

By Web TeamFirst Published Feb 14, 2020, 4:01 PM IST
Highlights

ഹോട്ടിക്കോര്‍പ്പിന്റെ നേത്യത്വത്തില്‍ നിര്‍മ്മിച്ച സ്ട്രോബറിത്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. 

ഇടുക്കി: മൂന്നാറില്‍ ഹോട്ടിക്കോര്‍പ്പിന്റെ നേത്യത്വത്തില്‍ നിര്‍മ്മിച്ച സ്ട്രോബറിത്തോട്ടം ഫെബ്രുവരി 24 ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ക്യഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മൂന്നാര്‍-സൈലന്‍റ് വാലി റോഡില്‍ ഹോട്ടിക്കോര്‍പ്പിന്റെ രണ്ടരയേക്കര്‍ ഭൂമിയിലാണ് സ്ട്രോബറിത്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്.

ഹരിതകേരള മിഷന്റെ സഹകരത്തോടെ യുഎന്‍ഡിപിയും ക്യഷിവകുപ്പും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.  വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ സ്‌ട്രോബറി പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. വട്ടവട അടക്കമുള്ള മേഖലകളില്‍ ഹോര്‍ട്ടി കോര്‍പ്പ് സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതോടൊപ്പമാണ് വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഹോര്‍ട്ടികോര്‍പപ്പിന്റെ കാടുകയറി മൂടി കിടന്നിരുന്ന ഒരേക്കറോളം വരുന്ന സ്ഥലത്ത് ഹോര്‍ട്ടി കോര്‍പ്പ് ഡയറക്ടര്‍ ജെ സജീവിന്‍റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്. പൂന്തോട്ടത്തിന് സമാനമായ രീതിയിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. പൂനയില്‍ നിന്നും അത്യുല്‍പ്പാദന ശേഷിയുള്ള തൈകള്‍ എത്തിച്ച് പാര്‍ക്കില്‍ കൃഷി ആരംഭിച്ചത്. കടുത്ത വേനലില്‍ എപ്പോഴും നനവ് നിലനിര്‍ത്തുന്നതിനുവേണ്ടി ട്രിപ് ഇറിഗേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൃഷി രീതി കര്‍ഷകരെ പരിചയപ്പെടുത്തുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനും ഇതിലൂടെ ജൈവരീതിയില്‍ പരിപാലിച്ച ഗുണനിലവാരമുള്ള സ്‌ട്രോബറികള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം അടഞ്ഞ് കിടക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ പ്ലാന്റില്‍ സ്‌ട്രോബറി സംസ്‌ക്കരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പ്പെന്നങ്ങളും വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറടുപ്പും ഇതോടൊപ്പം വകുപ്പ് തയ്യറാക്കിയിട്ടുണ്ട്.

മൂന്നാറില്‍ പച്ചക്കറികളെക്കുറിച്ച് അറിയുന്നതിനും ക്യഷി മനസിലാക്കുന്നതിനുമുള്ള സംവിധാനമേര്‍പ്പെടുത്തണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ക്യഷിവുപ്പ് മൂന്നാറില്‍ പാര്‍ക്ക് ഒരുക്കുന്നതിന് നടപടികള്‍ ആരംഭിച്ചത്. വിവിധ രാഷ്ട്രീയ നേതാക്കള്‍, കര്‍ഷകര്‍, ക്യഷി ഓഫീസര്‍മാര്‍ ഏന്നിവരുടെ നേത്യത്വത്തില്‍ പദ്ധതിയുടെ നടത്തിപ്പിനായി സ്വാഗതം സംഘവും രൂപീകരിച്ചു. ഹോട്ടികോര്‍പ്പ് എംഡി സജീവ് പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡാറക്ടര്‍ പ്രിന്‍സ് മാത്യു, അസി. ഡാറക്ടര്‍ താഹ, വിവിധ രാഷ്ട്രീയ പ്രതിനിധി അംഗങ്ങല്‍, ക്യഷി ഓഫീസര്‍മാര്‍, കുടുംബ ശ്രീ സിഡിഎസ് ചെയര്‍ പേഴ്‌സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

click me!