
ലക്ഷങ്ങൾ ചെലവിട്ട വച്ച് പിടിപ്പിച്ച മെക്സിക്കൻ ഗ്രാസ് കന്നുകാലികൾ തിന്നുനശിപ്പിച്ചു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരത്തിൽ വച്ചുപിടിപ്പിച്ച പുൽത്തകിടിയാണ് കന്നുകാലികൾ തിന്നത്. മീഡിയനുകളിലെ പുല്ലുപിടിപ്പിക്കല്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കന്നുകാലി ശല്യം വീണ്ടും വെല്ലുവിളിയായത്. ഏതാനുംവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പദ്ധതി പുരോഗമിച്ചപ്പോഴും വെല്ലുവിളിയായത് കന്നുകാലികളായിരുന്നു.
മേയുന്ന ഭാഗത്തെ മുഴുവൻ പുല്ലും ഇവ ഭക്ഷിക്കുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ കുഴികളായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചാലിക്കടവ് പാലത്തിന് സമീപത്താണ് കന്നുകാലി ശല്യം രൂക്ഷമായിട്ടുള്ളത്. ട്രീ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ മീഡിയനിൽ മെക്സിക്കന്ഗ്രാസ് വച്ച് പിടിപ്പിച്ചത്.
5 വർഷത്തേക്ക് ചെടികളുടെയും പുൽത്തകിടികളുടെയും പരിചരണം ഉൾപ്പെടെയാണ് സംഘടന ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ പദ്ധതിക്ക് ഉതകുന്ന നിലയിലുള്ള സഹായം നഗരസഭയിൽ നിന്ന് ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെ യു ആര്‍ ബാബു ചെയര്‍മാനായിരിക്കെയാണ് നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുല്ല് വച്ച് പിടിപ്പിച്ചത്. അന്ന് മീഡിയനുകള്‍ കന്നുകാലികള്‍ മേച്ചിൽപ്പുറമാക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam