വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരനെ കടിച്ച് കുടഞ്ഞ് തെരുവുനായ

Published : Jul 16, 2023, 01:00 PM IST
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസുകാരനെ കടിച്ച് കുടഞ്ഞ് തെരുവുനായ

Synopsis

മംഗലത്തുകോണം പുത്തൻകാനം വിദ്യഭവനിൽ ദീപു- വിദ്യ ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകൻ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്

തിരുവനന്തപുരം: വീടിന് പുറത്ത് കളിച്ച്കൊണ്ട് നിന്ന കുട്ടിയ്ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ബാലരാമപുരം മംഗലത്തുകോണത്താണ് തെരുവുനായയുടെ ആക്രണം ഉണ്ടായത്. മംഗലത്തുകോണം പുത്തൻകാനം വിദ്യഭവനിൽ ദീപു- വിദ്യ ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകൻ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ അമ്മുമ്മക്കൊപ്പം  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

വയറിലും ചുമലിലുമടക്കം നായയുടെ കടിയേറ്റ കുട്ടിയെ ഉടനെ തന്നെ ബാലരാമപുരത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നത്. അതേസമയം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.

കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വിശദമാക്കി. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ  ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകിയിരുന്നു.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളോടൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ