പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; കടിയേറ്റ് 20 പേർക്ക് പരിക്ക്

Published : Jan 30, 2024, 02:23 AM IST
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; കടിയേറ്റ് 20 പേർക്ക് പരിക്ക്

Synopsis

മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്.

പത്തനംതിട്ട:  തെരുവു നായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്. അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവു നായയുടെ അക്രമണം നടന്നത്. അടൂർ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥൻ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോൺ (83), മണക്കാല സ്വദേശി കരുണാകരൻ (78), അടൂർ സ്വദേശി ജോസഫ് ഡാനിയേൽ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂർ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂർ സ്വദേശി രാമകൃഷ്ണൻ (70) എന്നിവരെയാണ് നായ കടിച്ചത്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ