ഭീതിയായി തെരുവുനായ്ക്കൾ: മലപ്പുറത്ത് ഒന്നരവയസ്സുകാരനുൾപ്പെടെ 5 കുട്ടികൾക്ക് നായയുടെ കടിയേറ്റു

Published : Aug 18, 2023, 11:25 PM IST
ഭീതിയായി തെരുവുനായ്ക്കൾ: മലപ്പുറത്ത് ഒന്നരവയസ്സുകാരനുൾപ്പെടെ 5 കുട്ടികൾക്ക് നായയുടെ കടിയേറ്റു

Synopsis

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്ക് കൈക്കാണ് കടിയേറ്റത്. 

മലപ്പുറം: മലപ്പുറം ചീക്കോട് മുണ്ടക്കലിൽ  5 കുട്ടികൾക്ക്  തെരുവ് നായയുടെ  കടിയേറ്റു.  4 സ്കൂൾ കുട്ടികൾക്കും  വീട്ടുമുറ്റത്ത് നിൽക്കുന്ന ഒന്നര വയസ്സുകാരനുമാണ്‌  കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മുണ്ടക്കൽ എ എം യുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഇന്ന് ഉച്ചയോടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്ക് കൈക്കാണ് കടിയേറ്റത്. കുട്ടികൾ ഓമാനൂർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
 

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു