ബസിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിനികളെ തെരുവുനായ ആക്രമിച്ചു; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

Published : Nov 15, 2024, 05:58 PM IST
ബസിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിനികളെ തെരുവുനായ ആക്രമിച്ചു; റോഡിൽ വീണ് ഒരാൾക്ക് പരിക്ക്

Synopsis

തൃശൂര്‍ മാളയിൽ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം. കുഴിക്കാട്ടിശ്ശേരി സെൻറ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർഥിനികളെയാണ് തെരുവുനായ ആക്രമിച്ചത്

തൃശൂര്‍:തൃശൂര്‍ മാളയിൽ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ തെരുവുനായ ആക്രമണം. മാള കുഴിക്കാട്ടിശ്ശേരി സെൻറ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർഥിനികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരു വിദ്യാർത്ഥിക്ക് റോഡിൽ വീണു പരിക്കേറ്റു.

സ്കൂൾ ബസിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയാണ് തെരുവുനായ മൂന്നു വിദ്യാർത്ഥികളെയും ഓടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനികളെ ആദ്യം പുത്തൻചറാ ഗവൺമെന്‍റ് ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്നും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

മുനമ്പം വിഷയത്തിൽ സമസ്തയിൽ ചേരിതിരിഞ്ഞ് തർക്കം; ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിനെതിരെ മറുപക്ഷം

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു