ഓണം നാളിൽ തെരുവുനായ വില്ലനായി, അപകടത്തിൽ കുട്ടുകാരൻ മരിച്ചു; തല പൊട്ടിയ പ്ലസ് ടു വിദ്യാർത്ഥി കനിവിന് കേഴുന്നു

By Web TeamFirst Published Sep 28, 2022, 9:11 PM IST
Highlights

അമലാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ യാത്ര ചെയ്തിരുന്ന ആകാശ് ആശുപത്രിയിലെത്തിക്കുമുമ്പ് മരിച്ചിരുന്നു. അമല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോടുമല്ലടിക്കുകയാണ്, ഐസിയുവിലാണ് ഇപ്പോഴും

ഹരിപ്പാട്: കുടുംബത്തിന് അത്താണിയായി മാറേണ്ട യുവാവിന്‍റെ ജീവിതത്തിൽ കരനിഴൽ വീഴ്ത്തി തെരുവുനായയുടെ രൂപത്തിലെത്തിയ അപകടം. കഴിഞ്ഞ ഉത്രാടദിന രാത്രിയില്‍ വീട്ടിലേക്ക് അവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ബന്ധുവിനോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് താമല്ലാക്കൽ മാരുതി നിവാസില്‍ അമല്‍ അനിരുദ്ധ് ( 19 ) തെരുവുനായ കുറുകെ ചാടി അപകടത്തില്‍പ്പെട്ടത്. അമലാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ യാത്ര ചെയ്തിരുന്ന മാരുതി നിവാസില്‍ ആകാശ് ആശുപത്രിയിലെത്തിക്കുമുമ്പ് മരിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോടുമല്ലടിക്കുകയാണ്.

തലച്ചോറിലേക്കുള്ള ഞരമ്പിന് ക്ഷതമേറ്റതിനെത്തുടര്‍ന്ന് ഒരു മേജര്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും രണ്ട് ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. ആശുപത്രിയിലെ ഓര്‍ത്തോ ഐ സി യുവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അമല്‍. നിര്‍ധനകുടുംബത്തിലെ അംഗമായ അമലിന്‍റെ ചികിത്സയ്ക്കായി ഇതുവരെ നാലുലക്ഷം രൂപ ചെലവായി. ഇനിയും തുടര്‍ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയിലധികം വേണ്ടിവരും. ഇടതുവലതുകൈകള്‍ പൊട്ടിയതുകാരണം രണ്ട് ശസ്ത്രക്രിയകള്‍ കൂടി നടത്തണം.

ജാഗ്രതാ സമിതികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് പറയാനുള്ളത്

അമലിന്റെ അച്ഛന്‍ സനില്‍കുമാര്‍ കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഉദരസംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കുന്ന സനിലിന് ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അമ്മ സുധ ഹരിപ്പാട്ടെ ഒരു തുണിക്കടയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. പ്ലസ് ടു പാസായ അമല്‍ തുടര്‍ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുടുംബത്തിന് താങ്ങായി നില്‍ക്കേണ്ട മകന്റെ അവസ്ഥയില്‍ നീറുകയാണ് മാതാപിതാക്കള്‍. നാട്ടിലെ ചിലര്‍ ചെറിയ ചെറിയ സഹായങ്ങള്‍ നല്‍കിയതിലൂടെയാണ് ഇപ്പോഴത്തെ ചികിത്സ മുന്നോട്ടുപോകുന്നത്. ഇനിയുള്ള ശസ്ത്രക്രിയകള്‍ നടത്താന്‍ കുടുംബത്തിന് ഒരു മാര്‍ഗ്ഗവുമില്ല. പരസഹായത്തിനായി കേഴുകയാണ് ഇവര്‍. സനില്‍കുമാറിന് ഹരിപ്പാട് യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിലേക്ക് ചികിത്സ സഹായത്തിന് കഴിയുന്നത് നൽകണമെന്നാണ് കുടുംബത്തിന്‍റെ അഭ്യർത്ഥന.

അക്കൗണ്ട് വിവരങ്ങൾ

അക്കൗണ്ട് നമ്പര്‍ - 556002010005515
ഐ എഫ് സി കോഡ് - UBIN0555606

വീട്ടിൽ കയറി ബലാത്സംഗം, ഭീഷണി; പുറത്തറിഞ്ഞത് പെൺകുട്ടി ഞരമ്പ് മുറിച്ചപ്പോൾ, ഒടുവിൽ പ്രതിക്ക് കനത്ത ശിക്ഷ
 

click me!