സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആക്രമിച്ച് തെരുവ് നായ; ഇടുപ്പിന് കടിയേറ്റു, ആശങ്കയോടെ നാട്

Published : Aug 16, 2023, 08:28 PM IST
സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആക്രമിച്ച് തെരുവ് നായ; ഇടുപ്പിന് കടിയേറ്റു, ആശങ്കയോടെ നാട്

Synopsis

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്ന നായയെ ഓടിക്കുകയായിരുന്നു. അരുണിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി

ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ തെരുവ് നായ ആക്രമണം. സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. ടൗണിൽ നിന്നിരുന്ന വയോധികനെയും തെരുവ് നായ ആക്രമിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ ഉടുമ്പഞ്ചോല താലൂക്കിൽ അഞ്ചു പേർക്കാണ് തെരുവുനായുടെ കടിയേറ്റത്. ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്സ് സ്കൂൾ മുറ്റത്ത്  കളിച്ചു കൊണ്ടിരുന്ന അഞ്ചാം ക്ലാസുകാരൻ അരുണിനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇടുപ്പിനാണ് കടിയേറ്റത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്ന നായയെ ഓടിക്കുകയായിരുന്നു. അരുണിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി. കുട്ടിയെ കൂടാതെ ടൗണിൽ നിന്നിരുന്ന 72 കാരനായ മോഹൻ ദാസിനും തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളും നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാജകുമാരിയിൽ വച്ച് മൂന്ന് പേർക്ക് തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒരു 11 കാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് കടിയേറ്റത്.

അതേസമയം, ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ഫ്ലാറ്റിലെ ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ച വാര്‍ത്ത ഇന്ന് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമത്തിലെ സെക്ടര്‍ 50ലുള്ള ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ആയിരുന്നു സംഭവം. വളര്‍ത്തു നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാമത്തിലെ യുനിടെക് ഫ്രെസ്കോ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സംഭവവുണ്ടായതെന്ന് സെക്ടര്‍ 50 പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത  എഫ്ഐആറില്‍ പറയുന്നു.

യുനിടെക് ഫ്രെസ്കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരന്‍ ജസ്‍വിന്ദര്‍ സിങാണ് പരാതി നല്‍കിയത്. രാത്രി 11 മണിയോടെ ഏഴാം നിലയില്‍ നിന്ന് ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകനുമൊപ്പം ലിഫ്റ്റില്‍ കയറി. കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിലേക്ക് പോവുകയായിരുന്നു. ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു. ലിഫ്റ്റ് അഞ്ചാം നിലയില്‍ നിര്‍ത്തിയെങ്കിലും ആരും അകത്തേക്ക് കയറിയില്ല. ഈ സമയം കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ ഒരു വളര്‍ത്തുനായ പെട്ടെന്ന് ലിഫ്റ്റിനകത്തേക്ക് വരികയും കുട്ടിയെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു. 

വിദ്യാർഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര; അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി സുപ്രധാന തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്