
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. കോഴിക്കോട് ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. ഉമ്മത്തൂർ സ്വദേശി ദിഖ്റ (8), കുന്നും മഠത്തിൽ ചന്ദ്രി(40) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് 8 വയസുകാരിക്ക് കടിയേറ്റത്. ഇരുവരും നാദാപുരം ഗവ. ആശ്വപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. നായയെ പിടികൂടുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read More : കൊച്ചിയിൽ യുവാവിന്‍റെ ബൈക്ക് തടഞ്ഞ് പൊലീസ്; സീറ്റിനടിയിൽ 6 എൽഎസ്ഡി സ്റ്റാമ്പും മയക്കുമരുന്നും, അറസ്റ്റിൽ