
കോഴിക്കോട്: കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More : കൊച്ചിയിൽ യുവാവിന്‍റെ ബൈക്ക് തടഞ്ഞ് പൊലീസ്; സീറ്റിനടിയിൽ 6 എൽഎസ്ഡി സ്റ്റാമ്പും മയക്കുമരുന്നും, അറസ്റ്റിൽ