
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11 പേർക്ക് നായയുടെ കടിയേറ്റു. ഇന്നെ രാവിലെയാണ് റോഡിലൂടെയെത്തിയ നായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചതെന്ന് നാട്ടുകാർ പറയുന്നത്. വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിറ്റുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം നേരത്തെയുണ്ടായിരുന്നെങ്കിലും ഇത്രയധികം പേർക്ക് ഒരേസമയം ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി.
തെരുവുനായകൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കടിയേറ്റ 11 പേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. പ്രദേശത്തെ തെരുവുനായ ശല്യത്തിൽ മേയറും കോർപ്പറേഷനും അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam