
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലാവുന്നത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.
ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത് എന്നാണ് വിവരം. കാറിൽ ബെംഗളൂരുവിൽ നിന്നാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു പ്രതികളുടെ ലഹരിക്കടത്ത്. പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam