
കൊട്ടാരക്കര:കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണം. കോട്ടാത്തല സ്വദേശി അരുൺജിത്തിനെയാണ് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവർ അടക്കം 3 പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അരുൺ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാപ്പാ പ്രതിയായ ബിപിനെ കസ്റ്റഡിയിൽ എടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഡിയോ എടുക്കുന്നുണ്ടെന്ന് പരിസരത്തുള്ളവർ പറയുമ്പോഴും പ്രതികൾ ആക്രമണം തുടരുകയായിരുന്നു.
അരുൺജിത്തും അമ്മയും മാത്രമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ആക്രമണം തടയാൻ ശ്രമിച്ച അരുൺജിത്തിന്റെ അമ്മ നിലത്ത് വീഴുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. അയൽവാസികൾ വീഡിയോ ചിത്രീകരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതികളിൽ രണ്ട് പേർ യുവാവിന്റെ മർദ്ദിക്കുന്നത് അവസാനിപ്പിച്ച് മടങ്ങിയത്. എന്നാൽ മുഖ്യപ്രതി വീഡിയോ ചിത്രീകരിക്കുന്നുവെന്ന് മനസിലാക്കിയ ശേഷവും അരുൺജിത്തിനെ ആക്രമിക്കുന്നത് തുടരുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam